Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boars

Kannur

കാ​ട്ടു​പ​ന്നി​ ക​മു​കി​ൻ തൈ​ക​ൾ ന​ശി​പ്പി​ച്ചു

ചെ​റു​പു​ഴ: തി​രു​മേ​നി മ​രു​തും​പാ​ടി​യി​ലെ ടോ​ജി ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ നൂ​റോ​ളം ക​വു​ങ്ങി​ൻ തൈ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച​ത്.

ന​ന്നാ​യി പ​രി​പാ​ലി​ച്ചു വ​രു​ന്ന 600 ഓ​ളം ക​വു​ങ്ങി​ൻ തൈ​ക​ളി​ൽ 100 എ​ണ്ണം ന​ശി​പ്പി​ച്ച​തെ​ന്ന് ടോ​ജി ജോ​ർ​ജ് പ​റ​ഞ്ഞു. ചെ​റു​പു​ഴ കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ. ജി​തി​ൻ, കൃ​ഷി

അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ എ​ന്നി​വ​ർ കൃ​ഷി​യി​ടം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.
പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സം ന​ൽ​കാ​ൻ അ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​രാ​ക്ര​മ​ണ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​ള ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ൻ നി​ർ​ദ്ദേ​ശി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Kerala

‌" പ്ര​തി​ഫ​ല​മി​ല്ല, സേ​വ​നം'; 100 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചുകൊ​ന്ന് ക​ണ്ണൂ​രി​ലെ ക​ർ​ഷ​കര​ക്ഷാ ​സേ​ന

ന​ടു​വി​ൽ: ജ​ന​വാ​സകേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ നേ​രി​ടു​ന്ന ക​ർ​ഷ​ക​ര​ക്ഷാ സേ​ന​യ്ക്കു പ്ര​തി​ഫ​ല​മി​ല്ലെ​ങ്കി​ലും സേ​വ​നം ചെ​യ്യു​ന്ന​തി​ൽ ത​ട​സ​മി​ല്ല. മൂ​ന്നു​വ​ർ​ഷ​മാ​യി പ്ര​തി​ഫ​ല​മി​ല്ലാ​തെ​യാ​ണു ക​ർ​ഷ​ക​ര​ക്ഷാ​സേ​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കാ​ട്ടു​പ​ന്നി​ക​ളെ തു​ര​ത്തു​ന്ന​തി​നാ​യി ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​ര​ക്ഷാ​സേ​ന​യും എം ​പാ​ന​ൽ ഗ്രൂ​പ്പും. ക​ർ​ഷ​ക ര​ക്ഷാ​സേ​ന​യി​ൽ 25ഉം ​എം പാ​ന​ൽ ഗ്രൂ​പ്പി​ൽ 45 ഉം ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ഒ​രു പ​ന്നി​യെ കൊ​ന്നാ​ൽ 1500 രൂ​പ​യും അ​തി​നെ മ​റ​വ് ചെ​യ്യു​ന്ന​തി​ന് 2000 രൂ​പ​യു​മാ​ണ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഈ ​തു​ക ഇ​തേ​വ​രെ ആ​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു.

അം​ഗ​ങ്ങ​ൾ ഇ​തൊ​രു സേ​വ​ന​മാ​യി​ട്ടാ​ണ് ചെ​യ്യു​ന്ന​ത്. അ​ത​ത് പ്ര​ദേ​ശ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന് കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ തോ​ക്കു​മാ​യി ഇ​വ​രെ​ത്തും. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലാ​തെ വ​ന്ന​പ്പോ​ഴാ​ണു മ​ല​യോ​ര​ത്ത് പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ച്ച​ത്.

2022 ൽ ​സം​സ്ഥാ​നസ​ർ​ക്കാ​ർ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വെ​ടി​വ​ച്ചു​ കൊ​ല്ലാ​ൻ നി​യ​മം പാ​സാ​ക്കി​യ​തോ​ടെ വ​ന്യ​മൃ​ഗ​ശ​ല്യം തീ​ർ​ക്കാ​ൻ ക​ർ​ഷ​ക​ര​ക്ഷാ​സേ​ന രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. പു​ലി​ക്കു​രു​മ്പ​യി​ലെ മു​ട്ട​ത്തി​ൽ ബെ​ന്നി​യാ​ണ് ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ ലൈ​സ​ൻ​സു​ള്ള തോ​ക്കു​ട​മ​ക​ളെ ക​ണ്ടെ​ത്തി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ലൈ​സ​ൻ​സു​ള്ള അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ർ​ഷ​ക ര​ക്ഷാ​സേ​ന രൂ​പീ​ക​രി​ച്ച​ത്. നി​ല​വി​ൽ ന​ടു​വി​ൽ, ചെ​റു​പു​ഴ, കു​റു​മാ​ത്തൂ​ർ, ഇ​രി​ക്കൂ​ർ, മാ​ടാ​യി, മ​ല​പ്പ​ട്ടം, മ​യ്യി​ൽ, കൊ​ള​ച്ചേ​രി, കു​റ്റ്യാ​ട്ടൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ്രീ​ക​ണ്ഠാ​പു​രം, ആ​ന്തൂ​ർ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​ണ് ക​ർ​ഷ​ക​ര​ക്ഷാ സേ​ന​യു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ര​ക്ഷാ സേ​ന ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി 100 പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നി​ട്ടു​ണ്ട്. പ​രി​ശീ​ല​നം ല​ഭി​ച്ച അ​ഞ്ച് നാ​യാ​ട്ടുനാ​യ്ക്ക​ളും ഇ​വ​രു​ടെ കൂ​ടെ​യു​ണ്ട്. കൃ​ഷി സം​ര​ക്ഷ​ണ​ത്തി​ന് തോ​ക്കി​ന് ലൈ​സ​ൻ​സു​ള്ള 60 ഓ​ളം ക​ർ​ഷ​ക​ർ ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ണ്ട്. ഇ​ട​ക്കാ​ല​ത്ത് വ​നം​വ​കു​പ്പ് ഇ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ഈ ​ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​ൻ സ്പോ​ർ​ട്സ് ഗ​ണ്ണു​ക​ൾ ഉ​പ​യോ​ഗി​ക്കാം; വി​വാ​ദ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ മ​ര​വി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലു​ന്ന​തി​ന് സ്പോ​ർ​ട്സ് ഗ​ണ്ണു​ക​ളും ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് കേ​ര​ള സ​ർ​ക്കാ​ർ താ​ത്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

വി​ള സം​ര​ക്ഷ​ണ​ത്തി​നോ സ്വ​യം​ര​ക്ഷ​യ്ക്കോ മാ​ത്ര​മു​ള്ള തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചേ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ക്കാ​വൂ എ​ന്നും സ്പോ​ർ​ട്സ് ലൈ​സ​ൻ​സു​ള്ള​വ​ർ ഇ​ത് ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും കാ​ണി​ച്ച് സ​ർ​ക്കാ​ർ നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ ശു​പാ​ർ​ശ​യു​ടെ​യും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​ത്.

ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ക​ന​ത്ത പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. നി​ല​വി​ൽ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രി​ൽ ഏ​ക​ദേ​ശം 50 ശ​ത​മാ​ന​വും സ്പോ​ർ​ട്സ് ലൈ​സ​ൻ​സു​ള്ള​വ​രാ​ണ്. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​യാ​ൽ കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്തം​ഭി​ക്കു​മെ​ന്ന് ഷൂ​ട്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

തോ​ക്കു​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ഏ​ത് വ​കു​പ്പി​നാ​ണ് അ​ധി​കാ​ര​മെ​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​പ​ര​മാ​യ വ്യ​ക്ത​ത കു​റ​വു​ണ്ടെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ഈ ​ഉ​ത്ത​ര​വ് ത​ൽ​ക്കാ​ലം ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​തോ​ടെ സ്പോ​ർ​ട്സ് ഗ​ൺ ലൈ​സ​ൻ​സു​ള്ള ഷൂ​ട്ട​ർ​മാ​ർ​ക്ക് കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലു​ന്ന​തി​ൽ ത​ട​സ​മു​ണ്ടാ​കി​ല്ല.

Kerala

കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ല​ൽ;ഷൂ​ട്ട​ർ​മാ​ർ​ക്ക് നി​യ​ന്ത്ര​ണം: ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​ൻ മന്ത്രിയുടെ നി​ർ​ദേ​ശം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്പോ​​​ർ​​​ട്സ് അ​​​ല്ലെ​​​ങ്കി​​​ൽ സ്ഥാ​​​പ​​​ന​​​പ​​​ര​​​മാ​​​യ ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ പോ​​​ലു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​യു​​​ധ ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള വ്യ​​​ക്തി​​​ക​​​ളെ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​യ്ക്കു​​​ന്ന​​​തി​​​ൽനി​​​ന്നു വി​​​ല​​​ക്കി​​​ക്കൊ​​​ണ്ട് വ​​​നം വ​​​കു​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി മ​​​ര​​​വി​​​പ്പി​​​ക്കാ​​​ൻ വ​​​നം മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ വ​​​നം​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ശി​​​പാ​​​ർ​​​ശ​​​യും ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രു​​​ന്നു ഇ​​​പ്ര​​​കാ​​​രം ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ആ​​​യു​​​ധ ലൈ​​​സ​​​ൻ​​​സ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ലൈ​​​സ​​​ൻ​​​സിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​ക​​​ൾ ഇ​​​ത്ത​​​രം ലൈ​​​സ​​​ൻ​​​സു​​​ക​​​ളും അ​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധു​​​ത​​​യും പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ത്ത​​​ര​​​വ്/​​​സ്പ​​​ഷ്ടീ​​​ക​​​ര​​​ണം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​നം​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പ് ഒ​​​രു ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തു നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​ണോ എ​​​ന്നും പ്രാ​​​യോ​​​ഗി​​​ക​​​ത ഉ​​​ൾ​​​പ്പെ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​പു​​തി​​യ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ൻ മ​​​ന്ത്രി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ശ​​​ല്യ​​​ക്കാ​​​രാ​​​യ കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ല്ലു​​​ന്ന​​​തി​​​ന് ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും ലൈ​​​സ​​​ൻ​​​സ്ഡ് ഷൂ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വ് മൂ​​​ലം കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ര്യ​​​മാ​​​യി ന​​​ട​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന് വി​​​വി​​​ധ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ വ​​​നം ഡി​​​വി​​​ഷ​​​നു​​​ക​​​ൾ​​​ക്ക് കീ​​​ഴി​​​ലു​​​മു​​​ള്ള പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ലൈ​​​സ​​​ൻ​​​സ്ഡ് ഷൂ​​​ട്ട​​​ർ​​​മാ​​​രെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ​​​നം മ​​​ന്ത്രി ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Kerala

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള തോക്കിനും വനംവകുപ്പിന്‍റെ കുരുക്ക്

കോ​​​​​ട്ട​​​​​യം: നാ​​​​​ട്ടി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലും വ​​​​​രെ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ വി​​​​​ള​​​​​യാ​​​​​ട്ടം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ പാ​​​​​ര.

കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ഇ​​​​​നി വി​​​​​ള​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും സ്വ​​​​​യ​​​​​ര​​​​​ക്ഷ​​​​​യ്ക്കും തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സു​​​​​ള്ള​​​​​വ​​​​​ര്‍ക്കു മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ. കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ന്‍സ് തോ​​​​​ക്കു​​​​​കൊ​​​​​ണ്ട് പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി.

പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​റും വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് വാ​​​​​ര്‍ഡ​​​​​ന്‍മാ​​​​​രും കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കും മു​​​​​ന്‍പു ജി​​​​​ല്ലാ ലൈ​​​​​സ​​​​​ന്‍സിം​​​​​ഗ് അ​​​​​ഥോറി​​​​​റ്റി​​​​​യി​​​​​ല്‍നി​​​​​ന്നു തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സി​​​​​ന്‍റെ വി​​​​​ഭാ​​​​​ഗം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വ്. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ല്‍ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക്കൂ​​​​​ട്ടം കൃ​​​​​ഷി​​​​​യി​​​​​ടം ഉ​​​​​ഴു​​​​​തു​​​​​മ​​​​​റി​​​​​ച്ചു​​​​​പോ​​​​​യാ​​​​​ലും കൃ​​​​​ഷി​​​​​യി​​​​​ടം താ​​​​​വ​​​​​ള​​​​​മാ​​​​​ക്കി​​​​​യാ​​​​​ലും വെ​​​​​ടി​​​​​വ​​​​​യ്പ്പ് ന​​​​​ട​​​​​ക്കി​​​​​ല്ല.

കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​രു​​​​​ന്ന​​​​​വരിൽ പല രും റൈ​​​​​ഫി​​​​​ള്‍ ക്ല​​​​​ബ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ്. നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ മാ​​​​​ത്ര​​​​​മേ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ന്‍ പാ​​​​​ടു​​​​​ള്ളൂ.

എ​​​​​ന്നാ​​​​​ല്‍ പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം പെ​​​​​രു​​​​​കി ശ​​​​​ല്യം രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തോ​​​​​ടെ​ കാ​​​​​യി​​​​​ക തോ​​​​​ക്കു​​​​​ക​​​​​ള്‍ കൊ​​​​​ണ്ടും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ബാ​​​​​ങ്ക് ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള ധ​​​​​ന​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ല്‍ എ​​​​​ടു​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ത​​​​​രം ലൈ​​​​​സ​​​​​ന്‍സു​​​​​ക​​​​​ള്‍ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.

 

District News

തേ​ല​ത്തു​രു​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ഏ​ത്ത​വാ​ഴ കൃ​ഷി ന​ശി​പ്പി​ക്കു​ന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തേ​ല​ത്തു​രു​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ഇ​റ​ങ്ങി ഏ​ത്ത​വാ​ഴ കൃ​ഷി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​യി. മേ​ഖ​ല​യി​ൽ ഏ​ത്ത​വാ​ഴ​കൃ​ഷി വ്യാ​പ​ക​മാ​ണ്. കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​വ കു​ത്തി​മ​റി​ച്ചി​ട്ട ശേ​ഷം വാ​ഴ​യു​ടെ ക​ട​ഭാ​ഗം ഭ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കൂ​ട്ട​ത്തോ​ടെ ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ച്ചി​ങ്ങ​ൽ അ​പ്പു​വി​ൻ്റെ 18 വാ​ഴ​ക​ളും, ര​ണ്ടു​മാ​സം മു​മ്പ് ന​ട്ട ബം​ഗ്ലാ​വു​പ​റ​മ്പി​ൽ ലാ​ല​ന്‍റെ 16 വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​ണ് സാ​ധാ​ര​ണ കാ​ട്ടു​പ​ന്നി ശ​ല്യം ഉ​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ പ​റ​വൂ​ർ താ​ലൂ​ക്കി​ൽ ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

കൃ​ഷി നാ​ശം സം​ഭ​വി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്ത വീ​ട്ടു​മു​റ്റ​ത്ത് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ട്ടു​പ​ന്നി​യെ ക​ണ്ട​താ​യി വി​ട്ടു​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു. കാ​ട്ടു​പ​ന്നി ത​ക​ർ​ത്ത കൃ​ഷി​യി​ട​ങ്ങ​ൾ പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ർ ടി.​ഒ. ബെ​ന്നി, വാ​ർ​ഡം​ഗം ബി.​എ. സ​ന്ദീ​പ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

District News

ചേ​ല​ക്ക​ര​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു

പ​ഴ​യ​ന്നൂ​ർ: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ചേ​ല​ക്ക​ര​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ തോ​ണൂ​ർ​ക്ക​ര 21-ാം വാ​ർ​ഡി​ൽ നെ​ടു​മാ​റ്റ​ത്തി​ൽ വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ പ​റ​മ്പി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​ത്.

പ​റ​മ്പി​ലു​ണ്ടാ​യി​രു​ന്ന ഒ​ട്ട​ന​വ​ധി വാ​ഴ​ക​ൾ, പ​ച്ച​ക്ക​റി​ക​ൾ, റ​ബ​ർ മ​ര​ങ്ങ​ൾ എ​ന്നി​വ ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. നി​ല​വി​ലു​ള്ള സോ​ളാ​ർ വേ​ലി​ക​ൾ ത​ക​ർ​ത്താ​ണു കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. സാ​ധാ​ര​ണ സോ​ളാ​ർ വേ​ലി​ക​ൾ കാ​ട്ടാ​ന​ക ളെ ​പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​തി​നാ​ൽ, തൂ​ക്കു​വൈ​ദ്യു​ത വേ​ലി​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം അ​ക​മ​ല​യി​ലും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി ഏ​ക്ക​റു ക​ണ​ക്കി​ന് നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണു മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ.

District News

കൂ​രാ​ച്ചു​ണ്ടി​ൽ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഒ​പ്പു​വ​ച്ചു

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ 34 അം​ഗ ഷൂ​ട്ട​ർ​മാ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യി​ന്മേ​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ ഒ​പ്പു​വ​ച്ചു. ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 27 ഷൂ​ട്ട​ർ​മാ​രും കൂ​ടാ​തെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു​ള്ള ഏ​ഴ് ഷൂ​ട്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഈ ​മാ​സം 11ന് ​ജി​ല്ല​യു​ടെ അ​ക​ത്തും​പു​റ​ത്തും നി​ന്നു​മു​ള്ള ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

വേ​ട്ട​നാ​യ​ക​ളെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് കാ​ടി​ള​ക്കി​യാ​യി​രി​ക്കും കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി വ​യ്ക്കു​ന്ന​ത്. ഹോ​ട്ട്സ്പോ​ട്ടു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത് പ്ര​കാ​രം ഏ​റ്റ​വു​മ​ധി​കം കാ​ട്ടു​പ​ന്നി ശ​ല്യം നേ​രി​ടു​ന്ന അ​ഞ്ചാം വാ​ർ​ഡ് ഓ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ലാ​യി​രി​ക്കും ഇ​തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത്ത​ല ആ​ർ​ആ​ർ​ടി സം​ഘ​ത്തെ രൂ​പീ​ക​രി​ക്കും. എം​പി, എം​എ​ൽ​എ, ജി​ല്ലാ​ത​ല വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് വി​പു​ല​മാ​യ യോ​ഗം ചേ​രു​ക​യും വാ​ർ​ഡു​ക​ളി​ൽ ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ക്കു​ന്ന വേ​ള​യി​ൽ വാ​ർ​ഡി​ൽ ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി വാ​ർ​ഡ് മെം​ബ​ർ​മാ​രെ​യും വാ​ർ​ഡ്ത​ല സ​മി​തി​യെ​യും ചു​മ​ത​ല​പ്പെ​ടു​ത്തും.

ജി​ല്ല​യു​ടെ പു​റ​ത്തു​നി​ന്ന് ഷൂ​ട്ട​ർ​മാ​രെ നി​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് വ​ഹി​ക്കും. 

District News

കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തെ വെ​ടി​വ​ച്ചു​കൊ​ന്നു

നാ​ദാ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ നാ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി കൃ​ഷി​യി​ട​ത്തി​ലൂ​ടെ പാ​ഞ്ഞ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കി​ണ​റ്റി​ല്‍ വീ​ണു. പ​ന്നി​ക​ളെ പി​ന്നീ​ട് വെ​ടി​വ​ച്ചു​കൊ​ന്നു. പു​റ​മേ​രി എ​സ്‌​വി​എ​ല്‍​പി സ്‌​കൂ​ളി​ന് സ​മീ​പം പ​ര​പ്പി​ല്‍ സ​ഫി​യ​യു​ടെ വീ​ട്ടു​പ​റ​മ്പി​ലെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വീ​ണ​ത്.

ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​യോ​ടെ​യാ​ണ് പ​റ​മ്പി​ലൂ​ടെ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ഓ​ടി​യ​ത്. പി​ന്നീ​ട് ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പ​ന്നി​ക​ള്‍ കി​ണ​റ്റി​ല്‍ വീ​ണ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. നാ​ല് വ​ലി​യ പ​ന്നി​ക​ളും മൂ​ന്ന് ചെ​റി​യ പ​ന്നി​ക​ളു​മാ​ണ് കി​ണ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും വ​നം​വ​കു​പ്പി​ന്‍റെ എം​പാ​ന​ല്‍ ഷൂ​ട്ട​ര്‍ പ്ര​ദീ​പ്കു​മാ​ര്‍ അ​രൂ​രും സ​ഹാ​യി​ക​ളാ​യ സ്‌​നി​ഷി​ല്‍ ലാ​ല്‍, വി.​ടി. ബി​നീ​ഷ് എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി. കി​ണ​റ്റി​ല്‍ വ​ച്ചു ത​ന്നെ പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്നു. പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ​യാ​യി കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്.

 

District News

കാട്ടുപ​ന്നി​ക​ളെ തു​ര​ത്താ​ൻ വ​യ​ലു​ക​ളി​ൽ സാ​രികൂ​ടാ​രം

വ​ണ്ടി​ത്താ​വ​ളം: കൃ​ഷി​പ്പ​ണി തു​ട​ങ്ങി​യാ​ൽ ക​ർ​ഷ​ക​ന്‍റെ വീ​ടു​ക​ളി​ലെ സാ​രി​ത്ത​ര​ങ്ങ​ളെ​ല്ലാം വ​യ​ലി​ൽ പ​ന്നി​ക​ളെ തു​ര​ത്താ​നാ​യി കൂ​ടാ​ര​മൊ​രു​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​രു അ​ധി​ക ചെ​ല​വ്.

ഞാ​റു ത​യ്യാ​റാ​ക്കു​ന്ന​തു​മു​ത​ൽ കൊ​യ്ത്തു വ​രെ​യും സാ​രി​ചു​റ്റ​ൽ ചെ​യ്യ​ണം. എ​ന്നാ​ൽ ഇ​ത്ത​രം സാ​രി​കൂ​ടാ​ര​ങ്ങ​ളേ​യും പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച് വി​ള​നാ​ശം വ​രു​ത്തു​ന്നു​മു​ണ്ട്.

കാ​ട്ടു​പ​ന്നി പ്ര​തി​രോ​ധ​ത്തി​നു ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. പ​ന്നി​ക​ളെ കൊ​ല്ലാ​ൻ വ​നം​വ​കു​പ്പ് പ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖാ​ന്ത​രം ന​ട​പ്പി​ലാ​ക്കു​ന്ന ഷൂ​ട്ട​ർ​മാ​രു​ടെ സേ​വ​നം പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പി​ലാ​ക്കാ​ത്ത​തും ക​ർ​ഷ​ക​രെ നി​രാ​ശ​രാ​ക്കു​ന്നു. മി​ക്ക ക​ർ​ഷ​ക​രും പാ​ര​മ്പ​ര്യ ഉ​പ​ജീ​വ​ന​മെ​ന്ന നി​ല​യി​ൽ നെ​ൽ​കൃ​ഷി​യി​ൽ ന​ഷ്ടം സ​ഹി​ച്ചും തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും പു​തു​ത​ല​മു​റ ഈ ​മേ​ഖ​ല ക​യ്യൊ​ഴി​യു​ന്ന​തും കാ​ർ​ഷി​ക​മേ​ഖ​ല​ക്ക് വി​ന​യാ​വു​ക​യാ​ണ്.

District News

കാ​ട്ടു​പ​ന്നി​ക​ൾ​ക്ക് ആ​ഫ്രി​ക്ക​ൻ​പ്പ​നി; ‌ജീ​വ​ന​ക്കാ​ർ​ക്ക് പ​രിശീ​ല​നം

നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ്, മ​രു​ത വ​ന​മേ​ഖ​ല​യി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രി​ശീ​ല​നം ന​ൽ​കി. പ​രി​ശീ​ല​ന​ത്തി​ന് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​എ​ഫ്ഒ പി. ​ധ​നേ​ഷ് കു​മാ​ർ, വ​നം വ​കു​പ്പി​ലെ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ശ്യാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ഴി​ക്ക​ട​വ് വ​നം റേ​ഞ്ച് പ​രി​ധി​യി​ലെ നെ​ല്ലി​ക്കു​ത്ത്, പോ​ത്തു​ക​ല്ല് വ​നം സ്റ്റേ​ഷ​നു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.


പ​ന്നി​പ്പ​നി​യു​ടെ ച​രി​ത്ര​വും ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും രോ​ഗം വ്യാ​പി​ച്ച കാ​ല​ങ്ങ​ളും മ​റ്റും ജീ​വ​ന​ക്കാ​ർ​ക്ക് വി​വ​രി​ച്ചു. തു​ട​ർ​ന്ന് വ​ന​ത്തി​ന​ക​ത്ത് ഫീ​ൽ​ഡ് ജോ​ലി​ക്ക് പോ​കു​ന്പോ​ഴും ച​ത്ത കാ​ട്ടു​പ​ന്നി​യെ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ഴും കൈ​യു​റ​ക​ളും കാ​ലു​റ​ക​ളും ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും വി​വ​രി​ച്ചു. ജ​ഢ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്പോ​ൾ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.


2020 ലാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി പ​ന്നി​പ്പ​നി ക​ണ്ടെ​ത്തി​യ​ത്. 2022 ൽ ​ഇ​ത് കേ​ര​ള​ത്തി​ലും ക​ണ്ടു തു​ട​ങ്ങി. രോ​ഗ​കാ​രി​ക​ൾ ഡി​എ​ൻ​എ വൈ​റ​സ് ആ​യ​തി​നാ​ൽ മ​നു​ഷ്യ​രി​ലേ​ക്കും മ​റ്റു മൃ​ഗ​ങ്ങ​ളി​ലേ​ക്കും പ​ക​രി​ല്ല. എ​ന്നാ​ൽ പ​ന്നി​ക​ളി​ൽ നി​ന്ന് മ​റ്റു പ​ന്നി​ക​ളി​ലേ​ക്ക് വ്യാ​പി​ക്കും. വ്യാ​പ​ക​മാ​യി രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യാ​ൽഅ​ത് പ്ര​കൃ​തി​യു​ടെ താ​ളം തെ​റ്റി​ക്കും.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും കാ​ട്ടു​പ​ന്നി​ക​ൾ എ​ത്തു​ന്ന​തി​നാ​ൽ കാ​ട്ടു​പ​ന്നി​ക​ളി​ൽ നി​ന്ന് നാ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പ​ന്നി​ക​ളി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യു​ള്ള​താ​യി പ​റ​യു​ന്നു. അ​തി​നാ​ൽ പ​ന്നി ഫാം ​ന​ട​ത്തു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ക​ണ്ണൂ​ർ ആ​റ​ള​ത്തും തൃ​ശൂ​രി​ലു​ള്ള സ​ർ​ക്കാ​ർ പ​ന്നി ഫാ​മു​ക​ളി​ലും ക​ഴി​ഞ്ഞ സെ​പ്തം​ബ​ർ,ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യി​രു​ന്നു.

ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി​ക്ക് മ​രു​ന്ന് ക​ണ്ടു​പി​ടി​ക്കാ​ത്ത​തി​നാ​ൽ രോ​ഗം വ​ന്നാ​ൽ പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് ഡി​എ​ഫ്ഒ പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര പ​ന്നി​ഫാ​മു​ക​ളി​ൽ രോ​ഗ​മെ​ത്തി​യാ​ൽ അ​വ അ​ട​ച്ചു​പൂ​ട്ടു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളു​ണ്ടാ​കി​ല്ല.

Kerala

അ​രു​വാ​പ്പു​ലം അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ല്‍ കാ​ട്ടാ​ന​ കൃ​ഷി​യി​ടം ന​ശി​പ്പി​ച്ചു

കോ​ന്നി: അ​രു​വാ​പ്പു​ലം അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ങ്ങ​ള്‍ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ട​നാ​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്. കാ​ര്‍​ഷി​ക​വി​ള​ക​ളാ​യ വാ​ഴ, മ​ര​ച്ചീ​നി, റ​ബ​ര്‍, ക​മു​ക്, തെ​ങ്ങ് എ​ന്നി​വ​യാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്. വി​വ​രം വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ഇ​തേ​വ​രെ​യും സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യോ നാ​ശ​ന​ഷ്‌​ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി ക​ര്‍​ഷ​ക​ര്‍​ക്കു ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​ന്ന​തി​നു​ള്ള മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.


കു​റേ മാ​സ​ങ്ങ​ളാ​യി ക​ല്ലേ​ലി, അ​രു​വാ​പ്പു​ലം മേ​ഖ​ല​ക​ളി​ല്‍ ആ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ട്ടാ​ന​ക​ള്‍ ദി​വ​സേ​ന വീ​ടു​ക​ള്‍​ക്ക് സ​മീ​പം​വ​രെ എ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. വ​നം വ​കു​പ്പും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​വും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​യും കേ​ന്ദ്ര​നി​യ​മ​ത്തേ​യും പ​ഴി​ചാ​രി ഇ​രി​ക്കാ​തെ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ക്യ ക​ര്‍​ഷ​ക സം​ഘം പ​ത്ത​നം​തി​ട്ട ജി​ല്ലാ ട്ര​ഷ​റ​ര്‍ സ​ന്തോ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍​സ് യോ​ഹ​ന്നാ​ൻ, ബി​ന്ദു വി​ദ്യാ​ധ​ര​ന്‍ എ​ന്നി​വ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.


അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ലും ക​ല്ലേ​ലി​യി​ലും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഉ​ണ്ടാ​ക്കു​ന്ന ഭീ​ഷ​ണി​ക്ക് അ​റു​തി​വ​രു​ത്താ​ന്‍ വ​നം വ​കു​പ്പും സ​ര്‍​ക്കാ​രും ന​ട​പ​ടി സ്വീ​ക​രി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​ക്കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു അ​നു​കൂ​ല ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ന​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും വി​ദൂ​ര​ത്തി​ലു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ന്‍ അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ്പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പ്ര​ധാ​ന പാ​ത​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ വി​ഹ​രി​ക്കു​ക​യാ​ണ്. അ​രു​വാ​പ്പു​ലം അ​ക്ക​ര​ക്കാ​ല​പ്പ​ടി​യി​ല്‍ ആ​ന ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം.

Kerala

മ​നു​ഷ്യ ജീ​വ​ന് ഭീ​ഷ​ണി​യാ​യ 4,734 കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്നു: എ.​കെ. ശ​ശീ​ന്ദ്ര​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ കാ​ട്ടു​പ​ന്നി​ക​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി​യ​തോ​ടെ ജൂ​ലൈ വ​രെ 4,734 എ​ണ്ണ​ത്തി​നെ വെ​ടി​വ​ച്ചു കൊ​ന്നെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പാ​ല​ക്കാ‌​ട്ടാ​ണ് കൂ​ടു​ത​ൽ പ​ന്നി​ക​ളെ കൊ​ന്ന​ത് -1457. മ​ല​പ്പു​റ​ത്ത് -826, തി​രു​വ​ന​ന്ത​പു​രം -796 പ​ന്നി​ക​ളെ​യും കൊ​ന്നു.

നാ​ട​ൻ കു​ര​ങ്ങു​ക​ളെ 1972 ലെ ​വ​ന്യ​ജീ​വി (സം​ര​ക്ഷ​ണം) നി​യ​മ​ത്തി​ന്‍റെ ഒ​ന്നാം പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ പ​രി​മി​തി​യു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രാ​നു​മ​തി തേ​ടി. ക​ർ​മ്മ​പ​ദ്ധ​തി​യും ത​യാ​റാ​ക്കി വ​രു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ളാ​ൽ ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന​വ​രു​ടെ കു​ടും​ബ​ത്തി​ന് നി​ല​വി​ൽ ന​ൽ​കു​ന്ന പ​ത്തു​ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വ​ന​ത്തി​ന് പു​റ​ത്ത്നി​ന്നു​ള്ള പാ​മ്പു​ക​ടി, തേ​നീ​ച്ച, ക​ട​ന്ന​ൽ കു​ത്ത് മൂ​ല​മു​ള്ള ജീ​വ​ഹാ​നി​ക്ക് ന​ഷ്ട​പ​രി​ഹാ​രം നാ​ല് ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു​വെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Latest News

Corehub Up